ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ൽ​ഐ​നി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി

8 / 100

കണ്ണൂർ :കണ്ണൂർ മുട്ടം സ്വദേശി കെ.പി. മുസ്തഫ (59) ഹൃദയാഘാതംമൂലം അൽഐനിൽ നിര്യാതനായി. അൽഐൻ ഹീലിയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. അൽഐൻ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ല ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിെൻറയും കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനുമായിരുന്നു.

40 വർഷമായി അൽഐനിൽ പ്രവാസജീവിതം നയിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി അൽഐനിൽ ഖബറടക്കി. ഭാര്യ: ആബിദ. മക്കൾ: മനാഫ്, ആസാദ്, മഹ്‌റൂഫ്, മുഹമ്മദ്‌ ഗഫാർ, ഫാത്തിമ. സഹോദരങ്ങൾ: കെ.പി. ആമു ഹാജി, കെ.പി. അശ്റഫ് (ഇരുവരും ദുബൈ). മുസ്തഫയുടെ നിര്യാണത്തിൽ യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റിക്കുവേണ്ടി അഷ്‌റഫ്‌ പള്ളിക്കണ്ടം, യു.എ.ഇ മുട്ടം മുസ്ലിം ജമാഅത്ത് വർക്കിങ് പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി എന്നിവർ അനുശോചിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: