പ്രളയബാധിതരെ സഹായിക്കാൻ കലാകാരന്മാർ രംഗത്തിറങ്ങുക: പുരോഗമന കലാസാഹിത്യ സംഘം

കൊളച്ചേരി:മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് കൈതാങ്ങായി കലാസാംസ്കാരിക പ്രവർത്തകർ മുന്നോട്ട് വരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം നാറാത്ത് യൂനിറ്റ് സമ്മേളനം ആവശ്യപെട്ടു
കമ്പിൽ സംഗീത കൂട്ടായ്മ ഓഫീസിൽ നടന്ന സമ്മേളനം പ്രശസ്ത നാടക നടൻ വത്സൻ കൊളച്ചേരി ഉദ്ഘാടനം ചെയ്തു ,ഫോക് ലോർ അവാർഡ് ജേതാവ് എം.വി ബാലകൃഷ്ണൻ പണിക്കർ അധ്യക്ഷത വഹിച്ചു,
കെ.വിനീഷ് ,കെ. മനോജ് ,കവിയിത്രി,ഷൈനി ആർ പണിക്കർ എന്നിവർ സംസാരിച്ചു
സി.എച്ച് സജീവൻ സ്വാഗതവും ,കെ.രജ്ജിത്ത് നന്ദിയും പറഞ്ഞു. പ്രസിഡന്റായി കെ.രജ്ജിത്തിനെയും, വൈസ് പ്രസിഡണ്ടന്റായി എം.വി അർജുൻ, സിക്രട്ടറി സി.എച്ച് സജീവൻ, ജോ സെക്രട്ടറി കെ. മനോജ് എന്നീ വരെയും തിരെഞ്ഞടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: