മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം; സെപ്റ്റംബര്‍ 2ന് വോട്ടെടുപ്പ്

 
ജില്ലാ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ക്കെതിരായ ഇടത് മുന്നണിയുടെ അവിശ്വാസ പ്രമേയത്തില്‍ അടുത്ത മാസം രണ്ടിന് കലക്ടറുടെ നേതൃത്വത്തില്‍ വോട്ടെടുപ്പ് നടക്കും. നടപടികളില്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങി.
നേരത്തെ, മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം യു.ഡി.എഫ് വിജയിച്ച സാഹചര്യത്തില്‍ മേയര്‍ തിരഞ്ഞെടുപ്പ് സെപ്തംബര്‍ നാലിന് നടക്കും. സുമാബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. അതേസമയം, ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം വിജയിപ്പിച്ചാല്‍ മാത്രമേ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് സാധ്യതയുള്ളു. എന്നാല്‍, നിലവില്‍ അതിനുള്ള അംഗബലം ഇടത് മുന്നണിക്കില്ല. മേയര്‍ക്കെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതിനെ തുടര്‍ന്ന് എല്‍.ഡി.എഫിന് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം നഷ്ടമായിരുന്നു. എല്‍.ഡി.എഫിനൊപ്പം നിന്ന കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ ബലത്തിലായിരുന്നു മുന്നണി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. പി കെ രാഗേഷ് വീണ്ടും കളം മാറിച്ചവിട്ടി യു.ഡി.എഫിനൊപ്പം പോയതോടെയാണ് എല്‍.ഡി.എഫ് ഭരണം വീണത്. നഗരസഭാ ഭരണം ലഭിച്ച യു.ഡി.എഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് പി.കെ രാഗേഷ് തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മേയര്‍ക്ക് സ്ഥാനം നഷ്ടമായെങ്കില്‍ സ്വാഭാവികമായും പി.കെ രാഗേഷിനും അധികാരം നഷ്ടമാകുമെന്ന് എല്‍.ഡി.എഫ് വാദിച്ചിരുന്നു. ഭരണം മാറാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയായിരുന്നു മേയര്‍ ഇ.പി ലതയ്ക്ക് എതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിനെ അനുകൂലിച്ച് 28 പേര്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്തത് 26 പേര്‍ മാത്രമായിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണ് അന്ന് അവിശ്വാസപ്രമേയം പാസ്സായത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 27 വീതമായിരുന്നു ഇരുമുന്നണികള്‍ക്കും ഉണ്ടായിരുന്ന അംഗബലം. ഒരു അംഗം ഈയിടെ മരിച്ചു. ഇതോടെ ഇടതിന്റെ പിന്തുണ അംഗബലം 26 ആയി കുറഞ്ഞിരുന്നു. ഈ തക്കത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍.ഡി.എഫിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയായിരുന്നു യു.ഡി.എഫ്.അതേ സമയം യു.ഡി.എഫ് പാളയത്തില്‍ നിന്നുള്ള നിഷേധ വോട്ടുകളിലാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. ഈ മാസം 19-ാം തീയതിയാണ് ഡെപ്യൂട്ടി മേയറായ പി.കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയത്തിന് എല്‍.ഡി.എഫ് നോട്ട്സ് നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: