പാലാ ആർക്കൊപ്പം ?

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ​തോ​ടെ ഇ​നി മു​ന്ന​ണി​ക​ള്‍​ക്ക്​ വി​ശ്ര​മ​മി​ല്ലാ​ത്ത ദി​ന​ങ്ങ​ള്‍. കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​ക​ള്‍​ക്കി​െ​ട​യാ​ണ്​ പാ​ലാ​ക്ക്​ മാ​ത്ര​മാ​യി ന​റു​ക്കു​വീ​ണ​ത്. മു​ന്ന​ണി​ക​ള്‍ പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​നം​പോ​ലും തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഉ​ള്‍​പ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​ക്ക​ണം. ബു​ധ​നാ​ഴ്ച പ​ത്രി​ക​സ​മ​പ്പ​ണം ആ​രം​ഭി​ച്ച്‌ സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് അ​വ​സാ​നി​ക്കു​മെ​ന്ന​തി​നാ​ല്‍ ഇ​നി ആ​ലോ​ചി​ക്കാ​ന്‍​പോ​ലും സ​മ​യം​കി​ട്ടി​ല്ല. ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന്​ ചു​രു​ങ്ങി​യ സ​മ​യം മാ​ത്രം ല​ഭി​ക്കു​മെ​ന്ന​ത്​ മു​ന്ന​ണി​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു.കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ര്‍​ക്കം കോ​ട​തി​വ​രെ എ​ത്തി​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സ​മ​വാ​യ​ത്തി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണ്​ യു.​ഡി.​എ​ഫി​​െന്‍റ പ്ര​ധാ​ന വെ​ല്ലു​വി​ളി. യു.​ഡി.​എ​ഫി​​​െന്‍റ നേ​തൃ​േ​യാ​ഗം തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​രു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​സ്​ കെ. ​മാ​ണി എം.​പി​യു​ടെ ഭാ​ര്യ നി​ഷ ജോ​സ് കെ. ​മാ​ണി​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. സ​മീ​പ​കാ​ല​ത്ത്​ മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച്‌​ നി​ഷ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യ ക​ള​മൊ​രു​ക്ക​മാ​ണെ​ന്ന്​ നി​രീ​ക്ഷ​ക​ര്‍ ക​രു​തു​ന്നു. പാ​ലാ മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച കാ​ലം മു​ത​ല്‍ കെ.​എം. മാ​ണി​ക്കൊ​പ്പം നി​ന്ന സീ​റ്റ് സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​ത് ഇ​രു​വി​ഭാ​ഗ​ത്തി​​െന്‍റ​യും അ​ഭി​മാ​ന​പ്ര​ശ്‌​ന​മാ​ണ്.

ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന ജോ​സ​ഫ് വി​ഭാ​ഗ​ത്തെ അ​നു​ന​യി​പ്പി​ച്ച്‌​ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥ​ി​യെ നി​ര്‍​ണ​യി​ക്കാ​നാ​ണ്​ കോ​ണ്‍​ഗ്ര​സി​ന്​ താ​ല്‍​പ​ര്യം. ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച്‌​ സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന​താ​ണ്​ യു.​ഡി.​എ​ഫി​​െന്‍റ പ്ര​ധാ​ന ത​ല​വേ​ദ​ന.പാ​ലാ​യും മാ​ണി​യും ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​രാ​ന്‍ ‘ക​രി​ങ്ങോ​ഴ​ക്ക​ല്‍’ കു​ടും​ബ​ത്തി​ലൊ​രാ​ള്‍ വ​ര​ട്ടെ​യെ​ന്നാ​ണ്​ നി​ഷ​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ങ്കി​ല്‍ നി​ഷ​യെ പി​ന്തു​ണ​ക്കു​മെ​ന്ന്​ പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞെ​ങ്കി​ലും ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ളി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​കും. കോ​ട്ട​യ​ത്ത്​ യോ​ഗം വി​ളി​ച്ച്‌​ ജോ​സ്​ കെ. ​മാ​ണി​യെ ചെ​യ​ര്‍​മാ​നാ​ക്കി​യ​തി​നെ​തി​രെ ജോ​സ​ഫ്​​വി​ഭാ​ഗം സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ചൊ​വ്വാ​ഴ്​​ച ക​ട്ട​പ്പ​ന സ​ബ്​​കോ​ട​തി വി​ധി​പ​റ​യും. അ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​വും യു.​ഡി.​എ​ഫ്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. എ​ന്‍.​സി.​പി​യു​ടെ സി​റ്റി​ങ്​ സീ​റ്റി​ല്‍ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​ണി സി. ​കാ​പ്പ​ന്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത. മാ​ണി​യോ​ട് ഒ​ന്നി​ലേ​റെ ത​വ​ണ ഏ​റ്റു​മു​ട്ടി ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​ക്കാ​നാ​യെ​ന്ന​തും മ​ണ്ഡ​ല​ത്തി​ലെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും തു​ണ​യാ​കു​മെ​ന്നാ​ണ്​ മാ​ണി സി. ​കാ​പ്പ​ന്​ അ​നു​കൂ​ല​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട്​ സ​മാ​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ എ​ന്‍. ഹ​രി​യെ ത​ന്നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ്​ ബി.​ജെ.​പി​യു​ടെ നീ​ക്കം. റ​ബ​ര്‍ ബോ​ര്‍​ഡ്​ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​സൂ​ര്യ​ന്‍, നാ​രാ​യ​ണ​ന്‍ ന​മ്ബൂ​തി​രി എ​ന്നി​വ​രു​ടെ പേ​രും സ​ജീ​വ​മാ​ണ്. അ​തേ​സ​മ​യം, എ​ന്‍.​ഡി.​എ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പി.​സി. തോ​മ​സ്​ മ​ത്സ​ര​താ​ല്‍​പ​ര്യം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: