പുതിയകാവ് സ്ക്കൂളിന്റെ പ്രളയ മാലിന്യങ്ങളെ തുരത്താൻ കണ്ണൂര് നിന്നുമെത്തി പെൺപട

പ്രളയജലം വടക്കേക്കര പുതിയകാവ് സ്ക്കൂളിനെ നക്കിത്തുടച്ചപ്പോൾ ചളിക്കുണ്ടിലായ ക്ലാസ്സ് റൂമുകളെയും മറ്റും വൃത്തിയാക്കാനെത്തിയത് കണ്ണൂര് നിന്നുള്ള

പെൺപട .
കഴിഞ്ഞ ബുധനാഴ്ചയാണ് 40 ഓളം വരുന്ന പെൺ സംഘം കൊടുങ്ങല്ലൂർ എം ഐ .ടി ക്യാമ്പിലെത്തി ശുചീകരണ പ്രവർത്തനങ്ങൾക്കായി വിവിധ പ്രദേശങ്ങളിലിറങ്ങിയത്.കൊടുങ്ങല്ലൂർ ചാപ്പാറ, കാവിൽക്കടവ്, മാള, പറവൂർവടക്കേക്കര, പുതിയകാവ് എന്നീ സ്ഥലങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി ഇവർ ക്ലീനിംഗ് നടത്തിയത്..
6 വയസ്സുകാരി മുതൽ 59 കാരികൾ വരെ ഈ ടീമിലുണ്ട്. നിസ്വാർത്ഥ സേവനത്തിലൂടെ പെൺ സമൂഹത്തിന് മാതൃകയാകുന്ന രൂപത്തിലാണിവർ തങ്ങളുടെ ക്ലീനിംങ്ങ് വർക്കുകൾ പൂർത്തീകരിക്കുന്നത്.പുതിയകാവ് സക്കൂളിലെ കിച്ചൺ,സ്റ്റോർ, സ്റ്റാഫ് റൂം, യു.പി.ക്ലാസ്സ് മുറികൾ എന്നിവ നിമിഷ നേരം കൊണ്ടാണിവർ ശുചീകരിച്ചത്.വെൽഫെയർ പാർട്ടി കണ്ണൂർ വളപട്ടണം പഞ്ചായത്ത് വാർഡ് മെമ്പർ കൂടിയായ എ.ടി. സമീറയും
ഐ.ആർ.ഡബ്ള്യു കണ്ണൂർ വളണ്ടിയർ ടി.പി. ജാബിദ യും മാണ് ക്ലീനിംഗ് വർക്കുകളുടെ ചുക്കാൻ പിടിച്ചത്. പുതിയകാവ് സ്ക്കൂൾ അധ്യാപക പ്രതിനിധികളായ സി.എ നൗഷാദ്, പി.ഇ ബിജു, എ.എ ഷിയാസ്, വി.കെ ഗഫൂർ എന്നിവർ സ്ക്കൂൾ ക്ലീനിംഗിന് മേൽനോട്ടം വഹിച്ചു. ക്ലീനിംഗിന് ശേഷം അധ്യാപക പ്രതിനിധികൾ ടീമംഗങ്ങൾക്ക് ഹൃദയത്തിൽ ചാലിച്ച നന്ദി വാക്ക് പറയുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: