തളിപ്പറമ്പ: ബക്കളം കടമ്പേരി റോഡിലെ രജനി ഗോപാലൻ (59)നിര്യാതയായി

തളിപ്പറമ്പ: ബക്കളം കടമ്പേരി റോഡിലെ രജനി ഗോപാലൻ (59)നിര്യാതയായി. സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ്

കർഷക പ്രസ്ഥാന നേതാവും മോറാഴ പഞ്ചായത്ത് സ്ഥാപക പ്രസിഡണ്ടുമായ പരേതനായ കൊട്ടയാടൻ രാഘവൻ മാസ്റ്ററുടെയും മഹിളാ അസോസിയേഷൻ നേതാവും മുൻ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പരേതയായ കെ. ജാനകി ടീച്ചറുടെയും മകളാണ്. ഭർത്താവ് വി.ഗോപാലൻ (റിട്ടയേർഡ് ഇൻകം ടാക്സ് ഓഫീസർ ബോംബെ). മകൾ ശീതൾ ( ബി.എ.ആർ.സി. ബോംബെ ). മകൻ പരേതനായ ഷിജു. മരുമകൻ പ്രസാദ് (ബോംബെ മുനിസിപ്പൽ കോപ്പറേഷൻ ). സഹോദരങ്ങൾ പ്രേമരാജൻ (റിട്ടയേർഡ് ഡി.എം. ഓറിയന്റ് ഇൻഷൂറൻസ് ), കൈരളി ( ബക്കളം ), പ്രസന്ന, ഗഗാരി (ഡൽഹി) സുജാത ( പുളിമ്പറമ്പ്) സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് മടയിച്ചാൽ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: