ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 26

ഇന്ന് സത്രീ തുല്യതാ ദിനം..

1920ൽ USA യിൽ വനിതകൾക്ക് വോട്ടവകാശം അനുവദിച്ചതിന്റെ സ്മരണക്കാണ് ഈ ദിനം.

ണ് ലോക സംസ്കൃത ദിനം (വ്യത്യസ്ത തീയ്യതികൾ കാണുന്നുണ്ട് )

1303- അലാവുദ്ദീൻ ഖിൽജി ചിറ്റോർ കോട്ട കീഴടക്കി… രജപുത്ര സ്ത്രീകളുടെ കൂട്ട ജോഹറിന് (അഭിമാനം രക്ഷിക്കാൻ തീയിൽ ചാടി ആത്മഹത്യ ചെയ്യൽ ) കാരണമായി…

1852- INC ക്ക് മുന്നോടിയായ ബോംബെ അസോസിയേഷൻ നിലവിൽ വന്നു…

1914- കൊൽക്കത്താ തുറമുഖത്ത് ബ്രിട്ടിഷ് ആയുധങ്ങൾ ഇന്ത്യൻ പോരാളികൾ കൊള്ളയടിച്ചു…

1927- ഇന്ത്യയിലെ രണ്ടാമത് റേഡിയോ നിലയം കൊൽക്കത്തയിൽ പ്രക്ഷേപണം തുടങ്ങി..

1955- ടെന്നിസ് മത്സരം ആദ്യമായി കളറിൽ ടെലിവിഷൻ സംപ്രഷണം നടത്തി. യു എസ് എ Vs ഓസ്ട്രേലിയ മത്സരമായിരുന്നു…

1955- ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അത്ഭുതമായ സത്യജിത് റേയുടെ പാഥേർ പാഞ്ചാലി റിലിസ് ചെയ്തു..

1966- 24 വർഷം നീണ്ട നമീബിയൻ സ്വാതന്ത്യ സമരത്തിന് തുടക്കം.. നമീബിയയിൽ ഈ ദിനം hero day ആയി ആചരിക്കുന്നു….

1978 – Sigmaund John (USSR സഹായത്തോടെ ) ബഹിരാകാശ യാത്ര നടത്തുന്ന പ്രഥമ ജർമൻ കാരനായി മറി

1989- ദേശിയ പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ സുമിതാ ലാഹ 227.5 കിലോ ഉയർത്തി ചരിത്രം സൃഷ്ടിച്ചു…

1996- യു എസ് പ്രസിഡണ്ട് ബിൽ ക്ലിൻറൺ welfare reforms act ൽ ഒപ്പിട്ടു..

ജനനം

1743- ലാവോസിയർ – ആധുനിക രസതന്ത്രത്തിന്റെ പിതാവ്..

1852- ബ്രഹ്മാനന്ദ ശിവയോഗി- സാമൂഹ്യ പരിഷ്കർത്താവ്…

1906-ആൽബർട്ട് സാബിൻ.. പോളിയോ ക്കെതിരായ തുള്ളിമരുന്ന് കണ്ടു പിടിച്ചു. പോളിയോ ക്കെതിരായ കുത്തിവെപ്പ് കണ്ടുപിടിച്ച ജോനാസ് സാൽക്കിന് കിട്ടിയ പ്രശസ്തി ഇന്ന് സാർവത്രികമായി ഉപയോഗിക്കുന്ന തുള്ളി മരുന്ന് കണ്ടു പിടിച്ച സാബിന് കിട്ടിയില്ല എന്നതാണ് വിരോധാഭാസം..

1910- മദർ തെരേസ – പാവങ്ങളുടെ അമ്മ. മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപക.. ഭാരതരത്നവും നോബൽ സമ്മാനവും ലഭിച്ച വ്യക്തിത്വം..

1914- ഗോവിന്ദപിഷാരടി.. ചെറുകാട് എന്ന പേരിൽ പ്രശസ്തൻ. സാഹിത്യ പ്രതിഭ, പുരോഗമന പ്രസ്ഥാന നായകൻ..

1956- മനേകാ ഗാന്ധി.. ഇന്ദിരാഗാന്ധിയുടെ പുത്രൻ സഞ്ജയിന്റ ഭാര്യ.. നിലവിൽ കേന്ദ്ര മന്ത്രി..

1962- എം.കെ. മുനീർ – മുൻ മന്ത്രി.. നിലവിൽ എം.എൽ .എ… മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ..

ചരമം

2000- ബാലൻ കെ നായർ. മലയാള ചലച്ചിത്ര നടൻ.. 1981ൽ ഓപ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യയിലെ മികച്ച നടനുള്ള

ഭരത് അവാർഡ് നേടി

(എ.ആർ. ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: