മൽസ്യതൊഴിലാളികളെ ആദരിച്ചു

അഴീക്കോട്: പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരെ സ്വജീവൻ വെടിഞ്ഞും രക്ഷിക്കാൻ ധീരത കാണിച്ച കടലിന്റെ മക്കളായ മൽസ്യതൊഴിലാളികൾ കേരളത്തിന് അഭിമാനമാണെന്ന് സി.പി.ഐ ദേശീയ കൺട്രാൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ഈ ധീരന്മാരെ കേരള സർക്കാർ നോക്കി കാണണമെന്ന് പന്ന്യൻ ആവശ്യപ്പെട്ടു. അഴീക്കോട് നീർക്കടവിൽ നിന്ന് ദുരന്ത സഹായത്തിന് പോയ 32 മത്സ്യതൊഴിലാളികളെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം സി .പി .ഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.സീ.പീ.ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം സി.എൻ ചന്ദ്രൻ ,സി.രവീന്ദ്രൻ, താവം ബാലകൃഷ്ണൻ, അരയ സമാജം പ്രസിഡണ്ട് വിനയൻ, സെക്രട്ടറി പുഷ്കരൻ ,കെ.എം സപ്ന, എ.സുരേശൻ, പി.എ.പത്മനാഭൻ ,ലജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.അബ്ദുൾ നിസാർ വായിപ്പറമ്പ സ്വാഗതവും രഘുനാഥൻ നന്ദീ യും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: