തളിപ്പറമ്പ്: കരിമ്പം പനക്കാട് ചെറുവയലിലെ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാറോല്‍ കല്യാണി (80) യുടെ മൃതദേഹമാണ് വീടിനടുത്തുള്ള ചെങ്കല്‍പ്പണയില്‍ കണ്ടെത്തിത്. ഇവരെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായിരുന്നു. നാട്ടുകാരും ബന്ധുക്കളും ദിവസങ്ങളായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെയാണ് മൃതശരീരം കണ്ടെത്തിയത്. ഏക മകന് വേലായുധന്. മരുമകള്‍ : ശോഭന. സഹോദരങ്ങള്‍: ചിയ്യേയി (മാവിച്ചേരി), പരേതനായ നാരായണന് (വരഡൂല്‍). |