കടന്നൽ കൂടുകള തുരത്തി പോലീസ് അംഗൻവാടിയെ മോചിപ്പിച്ചു

പയ്യന്നൂർ: കെട്ടിടത്തിലെ കൂറ്റൻകടന്നൽകൂട് കാരണം കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കാൻ രക്ഷിതാക്കൾ മടിച്ചതോടെ അംഗൻവാടി അടച്ചിട്ടു.വിവരം ശ്രദ്ധയിൽപ്പെട്ട തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് കൂട് പൊളിച്ച് കടന്നലുകളെ തുരത്തി .ഇന്ന് രാവിലെ 10 മണിയോടെ അന്നൂരിലായിരുന്നു പയ്യന്നൂർ പോലീസിൻ്റെ ഒരു കാലത്തെ ജനമൈത്രി മുഖം വീണ്ടുംവെളിവായത്.
അന്നൂർ തട്ടാർ കടവ് റോഡിന് സമീപത്തെ അംഗവാടിയിലെ ഒന്നാം നിലയിൽ ദിവസങ്ങളായി കുട്ടികൾക്ക് ഭീഷണിയായി മാറിയ കൂറ്റൻ കടന്നൽ കൂടാണ് പയ്യന്നൂർ സ്റ്റേഷനിലെ എ.എസ്.ഐ.മാരായകെ.എസ്.മുഹമ്മദ് സലീം, ബി. ശ്രീകുമാർ ,ബഷീർ എന്നിവരടങ്ങിയ സംഘം കെട്ടിടത്തിൽ നിന്ന് കടന്നലുകളെ ഒഴിപ്പിച്ച് അംഗൻവാടി സുരക്ഷിതമാക്കിയത്.കഴിഞ്ഞ മൂന്ന് ദിവസമായി കടന്നൽ ഭീഷണി കാരണം കുട്ടികൾ എത്താത്തതിനാൽ അംഗൻവാടി അടച്ചു പൂട്ടിയിരുന്നു പരിഹാരം കാണാൻ ശ്രമം നടത്തുന്നതിനിടെയാണ് നാട്ടുകാരായ ചിലർ പോലീസിൽ വിവരം നൽകിയത്.ദുരന്തം വിളിപ്പാടകലെ നിൽക്കുമ്പോൾ പിഞ്ചു കുഞ്ഞുങ്ങളെ അംഗൻ വാടിയിലേക്ക് അയക്കാൻ അമ്മമാർ വിസമ്മതിച്ചു.ഇതോടെ സ്ഥലത്തെത്തിയ പോലീസ് അക്രമകാരികളായ കടന്നലുകളെ 45 മിനുട്ട് നേരത്തെ ശ്രമഫലമായി തുരത്തി അംഗൻവാടിയെ മോചിപ്പിച്ചു. നാളെ മുതൽ അംഗൻവാടി സാധാരണ പോലെ പ്രവർത്തിക്കാമെന്ന ഉറപ്പ് നൽകിയാണ് പോലീസ് തിരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: