പറശിനി പുഴയിൽ ഒരാളെ കാണാതായി
പറശ്ശിനി : പറശിനിപ്പുഴയിൽ ഒരാളെ കാണാതായതായി സംശയം. പോലീസും അഗ്നിശമന സേനയും അന്വേഷണം ഊർജ്ജിതമാക്കി. ഇന്ന് രാവിലെയാണ് കള്ള് ഷാപ്പിന് സമീപം കടവരാന്തയിൽ കഴിയുന്ന പച്ചി ബാലൻ (65) എന്നയാളെയാണ് കാണാതായത്. പുഴയുടെ സമീപം ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.