വിറകു പുരയിൽ മൂർഖൻ പാമ്പ്ഉളിക്കൽ : പുറവയലിൽ വീട്ടിലെ വിറകു പുരയിൽ മൂർഖൻ പാമ്പ് . എലിയെ പിടിക്കാനെത്തിയ മൂർഖനെ മാർക്ക് റസ്ക്യൂ അംഗമെത്തി പിടികൂടി കാട്ടിൽവിട്ടയച്ചു. പുറവയൽ ഗവ.എൽ.പി സ്കൂളിന് സമീപത്തെ ജോണിയുടെ വീട്ടിലാണ് വിറകു പുരയിൽ തിങ്കളാഴ്ച രാവിലെ മൂർഖനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക് റസ്ക്യൂ പ്രവർത്തകൻ രഞ്ചിത്ത് നാരായണൻ എത്തി പിടികൂടി. മഴക്കാലമായതിനാൽ പാമ്പുകൾ കൂട്ടത്തോടെ ഇര തേടി ഇറങ്ങുന്നതിനാൽ ജാഗ്രത വേണമെന്ന് രഞ്ചിത്ത് പറഞ്ഞു.
വിറകുപുരയിൽ നിന്നും മൂർഖൻ എലിയെ പിടികൂടിയിരുന്നു. നാട്ടുകാരായ ഷാജി, ബാബു, ബിനോയ്, കിഷോർ എന്നിവരും സ്ഥലത്ത് എത്തി സഹായം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: