ഇന്ത്യയിൽ നിന്ന് യുഎഇ ലേക്കുള്ള യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി

യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു.

അതത് രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്റ്റർ വിസ എന്നിവയുള്ളവർക്ക് യുഎഇയിൽ വരുന്നതിന് തടസമില്ല.

യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് യുഎഇ സർക്കാരാണെന്നും എമിറേറ്റ്സ് എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: