പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍; കീടനാശിനി കുടിച്ചു പെണ്‍കുട്ടി ആശുപത്രിയില്‍

തളിപ്പറമ്പ്: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട 15കാരിയെ കടത്തികൊണ്ടുപോയ കൊല്ലം സ്വദേശിയായ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിന് സമീപത്തെ ശരണ്യ വിലാസത്തില്‍ എസ്.ശരത്തി(21)നെയാണ് എസ്.ഐ പി.സി സഞ്ജയ് കുമാര്‍ അറസ്റ്റു ചെയ്തത്. നവമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ തീവണ്ടി മാര്‍ഗം ഇക്കഴിഞ്ഞ 24ന് കടത്തികൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലിസ് ഇന്‍സ്പെക്ടര്‍ എ.വി ദിനേശിന്റെ നേതൃത്വത്തില്‍ കൊല്ലം കടയ്ക്കിലെ യുവാവിന്റെ വീട്ടിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ്ചെയ്യുകയും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റുംചെയ്തു. അതേസമയം പോലിസ് നാട്ടിലെത്തിച്ച പെണ്‍കുട്ടി യുവാവ് കേസില്‍ റിമാന്റിലായ വിവരമറിഞ്ഞ് ഇന്ന് രാവിലെ വീട്ടില്‍വച്ച് കൃഷി ആവശ്യത്തിന് സൂക്ഷിച്ച കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: