34 സന്നദ്ധ വളണ്ടിയർമാരെ നാടിനു സമർപ്പിച്ച് കൂത്തുപറമ്പ് സി.എച്ച് സെന്റർ

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ 34 സന്നദ്ധ വളണ്ടിയർമാരെ നാടിനു സമർപ്പിച്ചു. കൂത്തുപറമ്പിൽ വെച്ച് പ്രസിഡന്റ് ജുനൈദ് സഅദിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി തലശേരി സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാർക്കുള്ള ബാഡ്ജ് ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറി അബ്ദുന്നാസർ നാച്ചി സാഹിബ് നൗഫൽ മാസ്റ്റർ മെരുവമ്പായിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സി.എച്ച് സെന്റർ പുതുതായി വാങ്ങുന്ന ആംബുലൻസിന്റെ തുകയുടെ ആദ്യ ഘഡു ഖത്തർ കെ.എം.സി.സി നേതാവ് പി.പി അൻവർ സാദത്ത്, പി.പി ഹനീഫ എന്നിവർ ചേർന്നു ലത്തീഫിനു നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. എ.ടി അഷ്‌റഫ് ഹാജി, യു.വി അഹ്‌മദ്‌ കുട്ടി, ടി.ടി മൂസക്കുട്ടി, മൊട്ടമ്മൽ അലി, സിദ്ധീഖ് പാറാൽ എന്നിവർ സംസരിച്ചു. അബ്ദു റഹീം ബാണത്തും കണ്ടി സ്വാഗതവും നസീർ മൂര്യാട് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: