വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ്

പദ്ധതി: രണ്ടാംഘട്ടമൊബൈൽ ഫോണുകൾ വിതരണം ചെയ്തു
ഇരിട്ടി: ഓൺലൈൻ പ0നത്തിന് സൗകര്യമില്ലാത്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് പoന സൗകര്യമൊരുക്കുന്നതിനായുള്ള ” വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് “പദ്ധതിയുടെ രണ്ടാം ഘട്ട സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം  ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ നിർവഹിച്ചുവാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി
 പ്രാധാനാധ്യാപകൻ ബാബു മേപ്പാട്ട് പദ്ധതി വിശദീകരിച്ചു
സ്കൂൾ പഠന സഹായ സമിതിയുടെനേതൃത്വത്തിൽ പിടിഎ, അധ്യാപകർ, ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, പൂർവഅധ്യാപകർ,സന്നദ്ധ സംഘടനകൾ എന്നിവരുടെ കൂട്ടായ്മകളിലൂടെ സമാഹരിച്ച സ്മാർട്ട് ഫോണുകളാണ് വിദ്യാർത്ഥികൾക്ക് കൈമാറിയത് നഗരസഭാ കൗൺസിലർ കെ. നന്ദനൻ,, ഇരിട്ടി ബി.പി.ഒ.പി.വി. ജോസഫ്,പ്രിൻസിപ്പാൾ കെ. ഇ .ശ്രീജ, പി ടി.എപ്രസിഡണ്ട് സന്തോഷ് കോയിറ്റി, അയൂബ് പൊയിലൻ, പി.വി.അബ്ദുൾ റഹ്മാൻ,അധ്യാപകരായ,പിവി.ശശീന്ദ്രൻ ,കെ.വി.പ്രസാദ്,  എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: