ധർമ്മടം പീഡനകേസ് ; കോടതി ഡി എം ഒയെ വിളിച്ചുവരുത്തി

തലശ്ശേരി: ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട തലശ്ശേരി കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീൻ
ലൈംഗികശേഷി പരിശോധനക്കായി മെഡിക്കൽ ബോർഡ് രൂപവത്കരണത്തിനായി തീർപ്പുണ്ടാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറെ തലശ്ശേരി കോടതി വിളിച്ചുവരുത്തി.

ഇതിനിടെ 15കാരിയെ മാനഭംഗപ്പെടുത്താൻ
ഒത്താശ ചെയ്തുവെന്ന കേസിൽ കാഞ്ഞങ്ങാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന കതിരൂർ ഗ്രേസ് ക്വാർട്ടേഴ്സിൽ ഷംനയും (30) ജാമ്യത്തിനായി കോടതിയിൽ ഹരജി സമർപ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി
തിങ്കളാഴ്ച വാദം കേൾക്കും. ഷറഫുദ്ദീൻറ
ജാമ്യഹരജിയും തിങ്കളാഴ്ച പരിഗണിക്കും.
ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിക്ക് വീടും സാമ്പത്തികസഹായവും നൽകാമെന്ന് വാഗ്ദാനം
ചെയ്തത് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് ഷറഫുദ്ദീനെതിരെയുള്ളകേസ്. ബന്ധുവായ സ്ത്രീയും ഭർത്താവുമാണ്
പെൺകുട്ടിയെ വ്യവസായപ്രമുഖനായ ഷറഫുദ്ദീന് മുന്നിലെത്തിച്ചത്. ജൂൺ 28നാണ് കേസിൽ മൂന്നാം പ്രതിയായ ഇയാൾ അറസ്റ്റിലായത്. ഇതിനിടെ, പീഡനത്തിനിരയായ
പെൺകുട്ടിയുടെ രഹസ്യമൊഴി തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രുഗ്മ എസ്. രാജ് രേഖപ്പെടുത്തിയിരുന്നു.

ഷറഫുദ്ദീൻ അറസ്റ്റിലായപ്പോൾ തലശ്ശേരി
ജനറൽ ആശുപത്രിയിൽനിന്ന് ലൈംഗികശേഷിയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിച്ചത് കേസന്വേഷിക്കുന്ന പൊലീസ് സംഘവും പ്രോസിക്യൂഷനും ഗൗരവത്തോടെ നിരീക്ഷിച്ചിരുന്നു.
അന്വേഷണത്തിനൊടുവിൽ പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ധർമടം പൊലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: