ഐ.കെ.കുമാരൻ മാസ്റ്ററെ അനുസ്മരിച്ചു


കണ്ണൂർ:  പ്രമുഖ ഗാന്ധിയൻ “മയ്യഴി ഗാന്ധി” ഐ.കെ.കുമാരൻ മാസ്റ്ററുടെ 22 മത് ചരമവാർഷികം മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് മോൺ.തോമസ് തൈത്തോട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് രാജൻ തീയറേത്ത് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.പി.ആർ.നാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, വൈസ് പ്രസിഡണ്ട് ദിനു മൊട്ടമ്മൽ,വനിത പ്രസിഡണ്ട് ഐ.സി.മേരി,കവിയൂർ രാഘവൻ,ചന്ദ്രൻ മന്ന,സൗമി ഇസബൽ,പി.നാണി ടീച്ചർ,എം.മനോജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: