ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് അഭിവാദ്യമർപ്പിച്ച് മിനിമാരത്തൺ സംഘടിപ്പിച്ചു

ചെറുപുഴ: ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് അഭിവാദ്യമർപ്പിച്ച് മിനിമാരത്തൺ സംഘടിപ്പിച്ചു. ചെറുപുഴ ലയൺസ് ക്ലബ്ബ്, ചെറുപുഴ ടൗൺ ലയൺസ് ക്ലബ്ബ്, ചെറുപുഴ സ്പോർട്സ് ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് ഒളിമ്പിക്സ് ഐക്യദാർഡ്യ പരിപാടി നടത്തിയത്. ഇന്നലെ  രാവിലെ ഏഴിന് മീന്തുള്ളിയിൽ നിന്ന് തുടങ്ങിയ മാരത്തണിൽ ഒളിമ്പിക്സ് പതാകയുമായി തിരഞ്ഞെടുത്ത എട്ട് അത് ലറ്റുകൾ പങ്കെടുത്തു.ലണ്ടൻ ഒളിംപിക്സിലെ മാരത്തൺ ടീമിൻ്റെ പരിശീലകനും റിട്ട. ക്യാപ്റ്റനുമായ കെ.എസ്. മാത്യുവിൻ്റെ വീട്ടിൽ ഒരുക്കിയ ട്രാക്കിൽ വെച്ച് ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കായികാധ്യാപകരായ ബിജു പുളളിക്കാട്ടിൽ, സജി മാത്യു, കോച്ച് ലിജോ എന്നിവരും ചെറുപുഴ ടൗൺ ലയൺസ് ക്ലബ്ബ്‌ പ്രസിഡൻറ് സിജു പള്ളത്തുകുഴി, ജോസഫ് മാത്യു, ചെറുപുഴ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് കെ.കെ. വേണുഗോപാൽ ക്യാപ്റ്റൻ കെ.എസ്. മാത്യു തുടങ്ങിയവർ സംബന്ധിച്ചു. ഒളിംപ്ക്സ് പതാകയുമേന്തി 12 കിലോമീറ്റർ ദൂരത്തിലാണ് മാരത്തൺ നടത്തിയത്. കായിക താരങ്ങളായ ഹരിശങ്കർ, ജോത്സ്നാ ഷാജി, ടിസൻറ്, ഡോണറ്റ്, ദിൽജിത്, രാംജിത്, അർനോൾഡ് എന്നിവർ ഒളിമ്പ്യൻ കോച്ച് റിട്ട.ക്യാപ്റ്റൻ കെ.എസ്. മാത്യുവിൻ്റെ നേതൃത്വത്തിലാണ് മാരത്തൺ പൂർത്തീകരിച്ചത്. ചുണ്ട ഷൈനിങ് സ്റ്റാർ, പ്രതീക്ഷ വയലായി, കന്നിക്കളം നവജ്യോതി കോളേജ് എൻ.എസ്. യൂനിറ്റ് എന്നിവ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ചെറുപുഴ ടൗൺ കണ്ടെയ്ൻമെൻ്റ് സോണായതിനാൽ ചെറുപുഴ- ചിറ്റാരിക്കാൽ പാലത്തിന് സമീപം മാരത്തൺ സമാപിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണൻ എന്നിവർചേർന്ന് ഒളിംപിക്സ് പതാക ഏറ്റുവാങ്ങി. ക്യാപ്റ്റൻ കെ.എസ്. മാത്യു ഐക്യദാർഢ്യ സന്ദേശം നൽകി. സിജു പള്ളത്തുകുഴി, കെ.കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. മലയോരത്തെ കായിക ആവേശത്തിൻ്റെ പ്രതീകം മാത്രമല്ല ഭാവിയിൽ നമ്മുടെ മേഖലയിൽ നിന്നും മികച്ച ലോകമറിയുന്ന താരങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഒളിമ്പ്യൻ കോച്ച് കൂടിയായ ക്യാപ്റ്റൻ കെ.എസ്. മാത്യു പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: