ബാസിഗർ ന്യൂസ്‌ ഉന്നത വിജയി
കളെ അനുമോദിക്കുന്നു

ചക്കരക്കൽ :
IISER Bopal ൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഹരിതയെ അനുമോദിക്കുന്നു
ബാസിഗർ ന്യൂസ്‌ കുടുബത്തിൽ നിന്നും SSLC മുഴുവൻ A+ വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ 8പേരെയും.
ഷോക്കേറ്റ് പിടഞ്ഞ മൂന്ന് ജീവനുകളെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ നന്ദൂട്ടന്റെ ധീരതയ്ക്കും, പ്രാദേശിക വാർത്തകൾ നല്ല നിലയിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമം നടത്തുന്ന സമീറിനെയും ആഗസ്ത് 15 ന് ബാസിഗർ ഗ്രുപ്പ് അനുമോദിക്കുന്നു. അനുമോദന ചടങ്ങിൽ മുമെന്റോ യും ക്യാഷ് പ്രൈസും നൽകും. സംഘടക സമിതി രൂപികരിച്ചു. ശ്രീജിത്ത്‌ എംസി ചെയർമാൻ, റിയാസ് കളത്തിൽ ജനറൽ കൺവീനർ, കോഡിനേറ്ററായി സമീർ മുതുക്കുറ്റി യേയും തിരഞ്ഞെടുത്തു. യോഗത്തിൽ ഷാജി ചെമ്പിലോട് ആദ്യക്ഷത വഹിച്ചു, അനുപ് തന്നട, സകീർ മൗവഞ്ചേരി, ശ്രീലേഷ് കാണയന്നുർ എന്നിവർ സംസാരിച്ചു മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: