അനാദിക്കടയിൽ സൂക്ഷിച്ച 123 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

ആലക്കോട്: ആലകോട് എക്സൈസ് റേഞ്ച് ഓഫീസിലെ
എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ ടി.വി യുടെ നേതൃത്വത്തിൽ മൊറാനി, നെല്ലിക്കുന്ന്, പാത്തൻപാറ, പാറേമൊട്ട എന്നീ സ്ഥലങ്ങളിൽ പട്രോൾ നടത്തവേ പറേമൊട്ട എന്ന സ്ഥലത്ത് അനാദികടയിൽ 123 കുപ്പി മാഹി മദ്യം സൂക്ഷിച്ച് വെച്ച് വില്പന നടത്തിവന്ന കടയുടമ വെള്ളാട് നടുവിൽ കണിയൻചാൽ ഉള്ള കരയപ്പാത്ത് വീട്ടിൽ പ്രേം നാരായണൻ (45) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു പ്രതി മാഹിയിൽ നിന്നും ബസ്സിൽ വില്പനക്കായി കൊണ്ടുവന്നു സൂക്ഷിച്ച് വെച്ചതാണെന്ന് പറഞ്ഞു. അസി: എക്‌സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷഫീക്ക് .
പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ, കെ. അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ
സി.കെ.ഷിബു, പി.കെ രാജീവ് ,
വി.ശ്രീജിത്ത് എക്സൈസ്ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: