കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ ഫീസ് തീയ്യതി നീട്ടണം

കണ്ണൂർ: യൂണിവേഴ്സിറ്റി വിദൂര വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷാഫീസ് അടക്കേണ്ട തീയ്യതി 26 നു അവസാനിക്കുകയാണ്.16 മുതൽ 23 വരെ ഫൈൻ ഇല്ലാതെയും , 26 വരെ 170 രൂപ ഫൈനോടുകൂടിയും ഫീസ് അടക്കുവാൻ നിർദ്ദേശിച്ചിരുന്നു. അതിൽ 17, 18 ,20, 24, 25 തീയതികളിൽ ലോക് സൗണും അവധിയുമായിരുന്നു.

നിരവധി കുട്ടികൾക്ക് ഫീസ് അടക്കാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് . ഈ സാഹചര്യത്തിൽ പരീക്ഷാ ഫീസ് അടക്കേണ്ട തീയതി ജൂലൈ 31 വരെ നീട്ടുവാൻ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറാകണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: