കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പ രാജി വച്ചു,

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി രണ്ടു വർഷം പൂർത്തിയാക്കിയതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ബി.എസ്. യെദിയൂരപ്പ. രാജിക്കത്ത് ഉടൻ ഗവർണർക്ക് കൈമാറുമെന്നും യെദിയൂരപ്പ അറിയിച്ചു. ബി.ജെ.പി സർക്കാറിന്‍റെ രണ്ടു വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്.

എഴുപത്തിയെട്ടുകാരനായ ബി എസ് യെദിയൂരപ്പ ഇത് നാലാം തവണയാണ് കാലാവധി പൂർത്തിയാക്കാതെ വിധാൻ സൗധയുടെ പടിയിറങ്ങുന്നത്. മന്ത്രിസഭയുടെ രണ്ടാം വാർഷികച്ചടങ്ങുകൾക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിക്കുന്നത്. 

തൊണ്ടയിടറിയാണ് യെദിയൂരപ്പ സംസാരിച്ചത്. ”ബിജെപിക്ക് വേണ്ടി സമ്മർപ്പിച്ച ജീവിതമാണ് തന്‍റേത്. സ്ഥാനമാനങ്ങൾ അല്ല, പാർട്ടിയാണ് തനിക്ക് വലുത്. വാജ്പേയി മുതൽ നരേന്ദ്രമോദി വരെയുള്ളവരുടെ ആശീർവാദം ലഭിച്ച നേതാവാണ് താൻ. പാർട്ടിയിലെ മുതിർന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണ്. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല”, എന്ന് യെദിയൂരപ്പ. 

അതേസമയം, അധികാരത്തിൽ യാതൊരു ഗ്യാരന്‍റിയുമില്ലെന്ന തരത്തിലുള്ള പ്രസ്താവന ഇന്നലെ യെദിയൂരപ്പ നടത്തിയിരുന്നു. ”ഇതുവരെ ഒരു സന്ദേശവും കേന്ദ്രനേതൃത്വത്തിൽ നിന്ന് വന്നിട്ടില്ല. രാവിലെ സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷ ചടങ്ങുകൾ വിധാൻ സൗധയിൽ നടക്കും. രണ്ട് വർഷത്തെ നേട്ടങ്ങൾ ഞാനവതരിപ്പിക്കും. അതിന് ശേഷം, എന്ത് സംഭവിക്കുമെന്ന് നിങ്ങളോട് പറയാം”, യെദിയൂരപ്പ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: