പണം വെച്ച് ചീട്ട് കളി; 8 പേർ പിടിയിൽ

ധര്‍മ്മടം: പണം പന്തയം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 8 അംഗ സംഘത്തെ പിടികൂടി.

ഇന്നലെ വൈകുന്നേരം ധര്‍മ്മടം മേലൂര്‍പടിഞ്ഞാറ് എന്ന സ്ഥലത്തെ ആള്‍ താമസമില്ലാത്ത വീട്ടില്‍ വെച്ചാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

കളിക്കളത്തില്‍ നിന്ന് 12,180 രൂപയും പിടിച്ചെത്തു. ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

മേലൂര്‍ സ്വദേശികളായ വി.രാജേഷ്(50), സുരേന്ദ്രന്‍(56), എം.വിജേഷ്(43), പി.സനീഷ്(36), സി.പ്രദീപന്‍(55), കെ.ശമല്‍(36), വി.കെ.ജിതേഷ്‌കുമാര്‍(43), ടി.സുനില്‍(52) എന്നിവരാണ് അറസ്റ്റിലായത

അഡിഷണല്‍ എസ്.ഐ രമേശന്‍, ,എ എസ് ഐ പ്രവീന്ദ്രന്‍, സന്തോഷ്, മീരജ്, ബൈജു എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: