കതിരൂരിൽ കാന്താരി വിളവെടുപ്പ് നൂറുമേനി
തലശ്ശേരി: കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കതിരൂർ ഹരിതം കർഷക ഗ്രൂപ്പ് നടത്തിയ കാന്താരി കൃഷിക്ക് നൂറ് മേനി വിളവെടുപ്പ് .മാർക്കറ്റിൽ വൻ ഡിമാന്റുള്ള കാന്താരിയുടെ സമൃദ്ധമായ വിളവെടുപ്പ് കർഷകരുടെ മനം കുളിർപ്പിച്ചു.
ഭക്ഷ്യസ്വയംപര്യാപ്തതയും ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തുന്ന രീതിയിൽ നമ്മുടെ കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കണമെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത മുൻ കൃഷിമന്ത്രി കെ.പി. മോഹനൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എം. നളിനി, സി.വി. ധനേശൻ, കെ. സുരേഷ്, കെ.വി. രജീഷ്, കെ. അശോകൻ, മുരിക്കോളി രവീന്ദ്രൻ, പത്മിനി എന്നിവർ സംസാരിച്ചു. എ.ടി. ദേവാനന്ദ് സ്വാഗതവും ദേവദാസൻ നന്ദിയും പറഞ്ഞു.