തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കെവി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കെവി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ഇല്ലത്തുതാഴെ സ്വദേശികളായ അഖിലേഷ്, ബിജേഷ്, കലേഷ്, പി.കെ ഷൈജേഷ്, കെ.സി വിനീഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.വിജേഷ്, ഷബിന്‍ എന്നീ രണ്ടു പ്രതികളെ വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി എന്‍ വിനോദാണ് വിധി പറഞ്ഞത്. ശിക്ഷ അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും.

1 thought on “തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കെവി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: