വിവാഹവാഗ്ദാനം നല്കി ആദിവാസി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

വിവാഹവാഗ്ദാനം നല്കി ആദിവാസി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പോലീസ് പിടിയിൽ. അടക്കാത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകണ്ഠപുരം സ്വദേശി പുത്തൻപറമ്പിൽ ഷിജുവിനെയാണ് കേളകം പോലീസ് പിടികൂടിയത്. ഭാര്യയും രണ്ട് മക്കളുമുള്ള കാര്യം മറച്ചുവെച്ച് യുവതിയെ പ്രണയം നടിച്ച് റിസോർട്ടിലും അടക്കാത്തോട്ടിലവാടക ക്വാർട്ടേഴ്സിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന യുവതി അവിടത്തെ ജീവനക്കാരനായിരുന്ന ഷിജുവുമായി പ്രണയത്തിലായിരുന്നെന്നും പരാതിയിൽ പറയുന്നു. തുടർന്നാണ് പീഡനം നടന്നത്. യുവതി വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞുമാറി. പിന്നീടാണ് ഇയാൾ വിവാഹിതനാണെന്നും രണ്ട് മക്കളുടെ പിതാവാണെന്നും മനസ്സിലായത്.തുടർന്ന് യുവതി കേളകം പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: