ദേശീയപാത നിറഞ്ഞ് കുഴികൾ

കാലവർഷം കനത്തതോടെ ദേശീയപാതയിൽ ധർമശാലയ്ക്കും പാപ്പിനിശ്ശേരിക്കും ഇടയിൽ നിരവധി കുഴികൾ രൂപംകൊണ്ടു. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ മുപ്പതോളം കുഴികൾ വാഹനഗതാഗതത്തിന് വലിയ ഭീഷണിയായിട്ടുണ്ട്. കാലവർഷത്തിനിടയിൽ തന്നെ കുഴികൾ അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ആ കുഴികളെല്ലാം പൂർവാധികം അപകടകരമാകുംവിധം വീണ്ടും പഴയ സ്ഥിതിയിലായി.തിരക്കേറിയ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലയിൽ കഴിഞ്ഞദിവസം കുഴികളടച്ചെങ്കിലും അവ വീണ്ടും താറുമാറായി. കുഴികൾ ഇരുചക്രവാഹന യാത്രക്കാരെയാണ് ഏറെ പ്രയാസപ്പെടുത്തുന്നത്. കുഴികൾ വെട്ടിക്കാനുള്ള ഇരുചക്രവാഹനയാത്രികരുടെ ശ്രമം കഴിഞ്ഞദിവസങ്ങളിൽ ഈ മേഖലയിൽ മാത്രം മൂന്ന് അപകടങ്ങളാണുണ്ടാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: