വിവാദമാകുന്ന നിയമനം:വർഗീയ വിവേചനം ആരോപിച്ച് ഹിന്ദുസംഘടനകൾ സമരത്തിലേക്ക്

പാനൂർ:വിവാദമാകുന്ന നിയമനം.തിരുവാൽ യുപി.സ്ക്കൂളിലെ എച്ച്.എം.തസ്തികയിൽ നിയമനം നടത്തിയതിൽ വർഗീയ

വിവേചനം ആരോപിച്ച് ഹിന്ദുസംഘടനകൾ സമരത്തിലേക്ക്.സീനിയോറിറ്റിയും ടെസ്റ്റ് ക്വാളിഫിക്കേഷൻ ടെസ്റ്റും പാസായ സുഹാസിനിക്കു പകരം ഹാജിറയെ എച്ച്.എം ആയി നിയമിച്ചതിൽ അപാകമുണ്ടെന്നും,മതവിവേചനവുമാണെന്നുമാണ് ഹിന്ദുസംഘടനകൾ ആരോപിക്കുന്നത്.ന്യൂനപക്ഷ പദവിയുടെ പേരിലാണ് നിയമനമെന്നാണ് മാനേജ്മെന്റ് വിശദീകരണം.സുഹാസിനി ഹൈക്കോടതിയെ സമീപിച്ച് നിയമനത്തിൽ താൽക്കാലിക സ്റ്റേയും തരപ്പെടുത്തിയിട്ടുണ്ട്.വൈദ്യർപീടികയിൽ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിവേചനത്തിനെതിരെ നടന്ന പൊതുയോഗത്തിൽ മുസ്ലീംലീഗ് നേതാവ് പികെ.ഷാഹുൽഹമീദിനെതിരെ പ്രതിഷേധവും ഉയർന്നു.ഹിന്ദുഐക്യവേദി ജില്ലാജനറൽ സെക്രട്ടറി പി.വി.ശ്യാംമോഹൻ ഉദ്ഘാടനം ചെയ്തു.ആക്ഷൻ കമ്മറ്റി ചെയർമാൻ വിപി.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു.ജിരൺപ്രസാദ്,കെ.പ്രേമൻ,കെ.കാർത്തിക,എ.സിബിൻ,കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: