പാനൂർ ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ  ടൗൺ ഗതാഗതക്രമീകരണ സമിതി യോഗം തീരുമാനിച്ചു

പാനൂർ: ടൗണിലെ വർധിച്ചു വരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ പാനൂർ ടൗൺ ഗതാഗതക്രമീകരണ സമിതി യോഗം തീരുമാനിച്ചു.പരിഷ്ക്കാരങ്ങൾ ആഗസ്റ്റ് 10ന് പ്രാബല്യത്തിൽ വരും. പുത്തൂർ റോഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന തൊഴിവാക്കും. ബസ് സ്റ്റാന്റിന്റെ വലത് ഭാഗത്ത് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കും.കാർ പാർക്കിങ്ങ് പഴയ വൈദ്യുതോഫീസ് പരിസരത്ത് സൗകര്യമേർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. കാലത്ത് മുതൽ രാത്രി വരെ റോഡരികിൽ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കും. തകരാറിലായ നിരീക്ഷണ കാമറ പുനഃസ്ഥാപിക്കും.അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ റിക്കവറി വെഹിക്കിൾ സൗകര്യം പരിഗണിക്കും.ചമ്പാട് റോഡ് ഒഴികെ മറ്റു റോഡുകളിൽ ഡിവൈഡർ സ്ഥാപിക്കും.ഈ ഭാഗത്തെ വൈദ്യുത തൂൺ മാറ്റാനും റോഡിന്റെ വശങ്ങളിൽ സിമന്റിടാനും ബന്ധപ്പെട്ട വകുപ്പുകളോടാവശ്യപ്പെടും. ചമ്പാട് റോസിൽ നിന്ന് പഴയ ടാക്കീസ് റോഡ് വൺവേയാക്കും. ചമ്പാട് റോഡിൽ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ ഓട്ടോ പാർക്കിംഗ് അനുവദിക്കില്ല.പകരം സ്കൂൾ പരിസരത്ത് സൗകര്യമൊരുക്കും.ഈ റോഡിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും ലോറികൾ നിർത്തിയിടാൻ പാടില്ല. മറ്റു സമയങ്ങളിൽ ഒരു ലോറി മാത്രമേ ചരക്കിറക്കാൻ നിർത്താൻ പാടുള്ളൂ. മറ്റു വാഹനങ്ങൾ നിർത്തിയിടരുത്. ബസ്സുകൾ ആളെയിറക്കാനും കയറ്റാനുമല്ലാതെ സ്റ്റോപ്പിൽ നിർത്തിയിടാൻ പാടില്ല. ടൗണിൽ നിർത്തി ആളെ കയറ്റുന്നത് ഒഴിവാക്കും. ബസ് സ്റ്റാന്റ് ബൈപാസ് വൺവേയാക്കും. കൂത്ത്പറമ്പ് റോസിൽ ബസ്സുകൾ നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം നിർത്തണം. ഗതാഗത ക്രമീകരണത്തിനായി ദിവസവും എസ്ഐ മാർക്ക് ചുമതല നൽകും. സ്കൂൾ വിദ്യാർത്ഥികൾ വൈകുന്നേരം റോഡ് മുറിച്ചുകടക്കാൻ എൻഎസ്എസ്, എൻ സി സി തുടങ്ങിയവയുടെ സഹായം തേടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: