അഭിമന്യു വധം : മട്ടന്നൂർ സ്വദേശി അറസ്റ്റിൽ

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ

സംഭവത്തില് ഒരാള് കൂടി പിടിയിലായി. മുഖ്യപ്രതികളില് ഒരാളായ മുഹമ്മദ് റിഫയാണ് പിടിയിലായത്.
ക്യാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് റിഫ. കൊലപാതകത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് റിഫയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കണ്ണൂര് മട്ടന്നൂർ സ്വദേശിയായ മുഹമ്മദ് റിഫ നിയമവിദ്യാര്ത്ഥിയാണ്. പൂത്തോട്ട എസ്എന് ലാ കോളെജിലെ മൂന്നാംവര്ഷ വിദ്യാര്ത്ഥിയാണ് മുഹമ്മദ് റിഫ. ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസവും കൊലപാതകത്തില് നേരിട്ട് പങ്കെടുത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ ഒന്നിന് പുലര്ച്ചെയാണ് അഭിമന്യു കോളെജ് ക്യാമ്ബസിനുള്ളില് കൊലചെയ്യപ്പെട്ടത്.പുതിയ അധ്യയന വര്ഷത്തില് വിദ്യാര്ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചുവരെഴുത്ത് സംബന്ധിച്ചുണ്ടായ തര്ക്കത്തിനൊടുവില് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: