ചരിത്രത്തിൽ ഇന്ന് ജൂലൈ 26

ഇന്ന് കാർഗിൽ വിജയ ദിവസം… 1999ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ ഓർമക്ക്… പാക്കിസ്ഥാൻ പിൻ വാങ്ങി. ….. ഓപ്പറേഷൻ വിജയ് എന്ന് പേരിട്ട ഈ സൈനിക നടപടി 60 ദിവസത്തിന് മേൽ ഉണ്ടായിരുന്നു…

1847- ലൈബീരിയ ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യമായി.. USA യിൽ നിന്ന് മോചിപ്പിക്കപ്പെട്ട അടിമകൾക്കായാണ് ഈ രാജ്യം സൃഷ്ടിച്ചത്….

1859- ചാന്നാർ ലഹളയുടെ ബാക്കിപത്രമായി ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാൻ അനുമതി നൽകി ഉത്തരവ്…

1945- രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനം (ജപ്പാൻ കീഴടങ്ങൽ) പ്രഖ്യാപിച്ച് പോസ്റ്റ് ഡാം പ്രഖ്യാപനം..

1963- ആദ്യത്തെGeo synchronomous communication satellite (Syncom2) NASA വിക്ഷേപിച്ചു….

1965- മാലിദ്വീപ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി

1990- ഭിന്നശേഷി വിവേചന വിരുദ്ധ നിയമം അമേരിക്ക അംഗീകരിച്ചു.

ജനനം

1856- Anglo… Irish നാടകകൃത്ത് ജോർജ് ബെർനാഡ് ഷാ..

1875- അന്റോണിയോ മച്ചാദോ സ്പാനിഷ് കവി

1894- ബ്രിട്ടിഷ് സാഹിത്യകാരൻ ആൽഡസ് ഹക്സ് ലി..

1897- മാതൃഭൂമി പത്രാധിപരും സ്വാതന്ത്യ സമര സേനാനിയുമായ കോഴിപ്പുറത്ത് മാധവ മേനോൻ…

1925- പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ തായ്ബ മേത്ത…

ചരമം

1999- മയ്യഴി ഗാന്ധി ഐ. കെ.കുമാരൻ മാസ്റ്റർ

1965- 1919ൽ രചിച്ച ധനതത്വശാസ്ത്രം എന്ന ധനതത്വ മേഖലയിലെ ആദ്യ ഗ്രന്ഥം രചിച്ച ഷെവലിയാർ പി.ജെ. തോമസ്…

2008 .. മധുര മനോഹര ശബ്ദത്തിന്റെ ഉടമയായ ഗായിക ശാന്ത പി നായർ..

2017. .. വിദൂഷക സർവ ഭൗമൻ എന്നറിയപ്പെടുന്ന കൂടിയാട്ടം കലാകാരൻ പൈങ്കുളം ദാമോദര ചാക്യർ…

2017- സ്വാതന്ത്യ സമര സേനാനി കെ.ഇ. മാമ്മൻ

(എ ആർ ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: