ലഹരി മുക്ത കാമ്പയിൻ പ്രതിഷേധ കൂട്ടായ്മ നടത്തി

കണ്ണൂർ: ലഹരി ഒഴുക്കാൻ മത്സരിക്കുന്ന സർക്കാരുകൾ ജനവഞ്ചനയാണ് നടത്തുന്നതെന്നും ഇതിനെതിരെ ജനപക്ഷം ഒന്നിക്കണമെന്നും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഡോ: ഡി.സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മദ്യനിരോധന സമിതി ലഹരി മുക്ത കാമ്പയിൻ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നും ജീവിതത്തെ എല്ലാവിധത്തിലും തകർത്തു കൊണ്ടിരിക്കുമ്പോൾ നിഷ്ക്രിയത പാലിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജിയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ ഒറ്റപ്പെടുമെന്നും പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തത് അങ്ങേയറ്റം അപലപനീയമാണെന്നും ഡോ:ഡി.സുരേന്ദ്രനാഥ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രാജൻ തീയറേത്ത് അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി രക്ഷാധികാരി ടി.പി.ആർ.നാഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ,മഹാത്മ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി.നമ്പ്യാർ,കെ.ഹരീന്ദ്രൻ,ചന്ദ്രൻ മന്ന,കവിയൂർ രാഘവൻ,മധു കക്കാട്, എം.വി.അനൂപ് കുമാർ,ഐ.അരവിന്ദൻ,പ്രദീപൻ മഠത്തിൽ, ഇ.ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: