പ്രധാന അറിയിപ്പുകള്‍ -കണ്ണൂർ

താല്‍ക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍, ക്ലീനിംഗ് സ്റ്റാഫ്  എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 
പ്ലസ്ടുവും ഡിസിഎ യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ യോഗ്യത. സ്റ്റാഫ് നഴ്‌സിന് പ്ലസ്ടു സയന്‍സ്, ബി എസ് സി നഴ്‌സിംഗ്/ജി എന്‍ എം, കെ എന്‍ സി രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഡ്രൈവര്‍മാര്‍ക്ക് എസ് എസ് എല്‍ സി യും എല്‍ എം വി ലൈസന്‍സും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. എട്ടാം ക്ലാസ് പാസായ ആരോഗ്യമേഖലയില്‍ നിന്നും വിരമിച്ച 60 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്കും  അഞ്ച് വര്‍ഷത്തെ ആശുപത്രി പ്രവൃത്തി പരിചയവുമുള്ള എന്‍ എം യോഗ്യതയുള്ളവര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് www.nhmkannur.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 27 ന് വൈകിട്ട് അഞ്ച് മണി.

ക്വട്ടേഷന്‍ ക്ഷണിച്ചു

ട്രോള്‍ബാന്‍ കാലയളവിനുശേഷം ജില്ലയില്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അനുയോജ്യമായ 51 അടിയില്‍ കൂടുതല്‍ നീളമുള്ളതും സ്റ്റീല്‍ ബോഡി നിര്‍മ്മിതവും അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും രജിസ്‌ട്രേഷന്‍ ഉള്ളതുമായ ബോട്ടുടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ ആറിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2732487, 9496007039

ഓണ്‍ലൈന്‍ ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ജൂലൈ ആറ്, 17, 29 തീയതികളില്‍ നടക്കും.  ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള  സൗജന്യ രജിസ്‌ട്രേഷന്‍ കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സിലും കണ്ണോത്ത്  ഗവ. ടിമ്പര്‍ ഡിപ്പോയിലും www.mstcecommerce.com വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം അന്നേ ദിവസം കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സില്‍ ഹാജരാകണം. ഫോൺ :0490 2302080.

ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഇതുവരെ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ അക്ഷയ കേന്ദ്രത്തില്‍ പോയി മസ്റ്ററിംഗ് നടത്തണം.  ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പരാജയ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 22 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2706133.
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ മസ്റ്ററിംഗ് നടത്താന്‍ സാധിക്കാത്ത പെന്‍ഷന്‍ ഉപഭോക്താക്കള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തണം.  ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പരാജയ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 22 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497

2704014

ടി വി രാജേഷ് എം എല്‍ യുടെ പ്രത്യേകവികസന നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ഇടക്കേപ്പുറം നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം ഓഡിറ്റോറിയം കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: