അഴീക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു

8 / 100

കുവൈത്തിൽ കണ്ണൂർ അഴീക്കോട് കച്ചേരിപ്പാറ സ്വദേശി കരയാൻ അജിത് കുമാർ (54) ഹൃദയാഘാതം മൂലം മരിച്ചു. ഫവാസ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ആയിരുന്നു. പരേതനായ ലക്ഷ്മണൻ- രതി ദമ്പതികളുടെ മകനാണ്. ഭാര്യ: സന്ധ്യ, മകൾ: കീർത്തന. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) നേതൃത്വത്തിൽ നടന്നു വരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: