വനിതാ ജയിലില്‍നിന്നും രണ്ട് തടവുകാര്‍ രക്ഷപ്പെട്ടു; സംസ്ഥാനത്ത് പെണ്ണുങ്ങള്‍ ജയില്‍ ചാടുന്നത് ഇതാദ്യം

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്ത്രീകള്‍ ജയില്‍ ചാടുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികള്‍ രക്ഷപ്പെട്ടത് നാളുകള്‍ നീണ്ട ആസൂത്രത്തിനൊടുവിലെന്നും റിപ്പോര്‍ട്ട്‌.ജയില്‍ ചാട്ടത്തെക്കുറിച്ച്‌ ജയിലിലെ മറ്റൊരു തടവുകാരിക്ക് അറിവുണ്ടായിരുന്നു. ജയില്‍ ചാടുന്നതിന് മുമ്പ് ശില്‍പയെന്ന തടവുകാരി ഒരാളെ ഫോണ്‍ ചെയ്തിരുന്നു.അതേസമയം ജയില്‍ ചാടിയ തടവു പുള്ളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച്‌ ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും.ശില്‍പ മോള്‍, സന്ധ്യ എന്നീ തടവുകാരികളാണ് ഇന്നലെ വൈകുന്നേരം അട്ടക്കുളങ്ങര ജയില്‍ ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്.നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു.ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ജയില്‍ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: