പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കവർച്ച പെരുകുന്നു

റെയിൽവേ സ്റ്റേഷൻ പരിസരത്ത് കവർച്ചയും വാഹന മോഷണവും പെരുകുന്നു. സ്റ്റേഷന് മുന്നിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തിൽ ലഭിച്ച ലാഭവിഹിതം കൊണ്ട് സ്ഥാപിച്ച സിസിടിവി സ്‌റ്റേഷൻ പരിസരത്തെ കവർച്ച തടയുമെന്ന പ്രതീക്ഷ യിൽ പൊലീസ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ശ്രദ്ധ കേന്ദ്രീകരിക്കാത്തത് കവർച്ച പെരുകാൻ കാരണമായിട്ടുണ്ട്.പ്രീ പെയ്ഡ് ഓട്ടോ സംവിധാനം നിരീക്ഷിക്കാൻ മാത്രമേ നിലവിലുള്ള സിസിടിവി സംവിധാനം ഉപയോഗപ്പെടുന്നുള്ളൂ.എന്നാൽ പൊതുജനങ്ങളുടെ വിശ്വാസം സ്റ്റേഷൻ പരിസരമാകെ സിസിടിവി നിരീക്ഷണത്തിലാണ് എന്നാണ്.കഴിഞ്ഞ ദിവസം മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ സ്റ്റേഷൻ പരിസരത്ത് മറന്നു പോയ ബാഗിൽ നിന്ന് പണം കവർന്നെടുത്തു.ഈ ബാഗ് ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് ഉടമയ്ക്ക് ലഭിക്കുമ്പോൾ ഇത് നൽകിയ ആളുടെ വിലാസം പോലും ചോദിച്ച് സൂക്ഷിക്കാൻ റെയിൽവേ ജീവനക്കാർ തയാറായില്ല. ഇരുചക്ര വാഹന മോഷണം ഇവിടെ നിത്യ സംഭവമായി മാറുകയാണ്.3 മാസത്തിനകം 15ൽ അധികം ഇരുചക്രവാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് നിന്ന് കവർച്ച ചെയ്തിട്ടുണ്ട്.തൃക്കരിപ്പൂർ തങ്കയത്തെ പറമ്പത്ത് സജിത്തിന്റെ(38) ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: