ഷുഹൈബ് വധം അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

തലശ്ശേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പ്രധാന

പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) തള്ളിയത്. കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രി 10.45നാണ് മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. തെരൂരിലെ കടക്ക് സമീപത്ത് നിൽക്കുകയായിരുന്ന ഷുഹൈബിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഷുഹൈബിെൻറ സുഹൃത്ത് നൗഷാദിനും സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തില്ലങ്കേരി വഞ്ഞേരി എം.പി. ആകാശ് (24), തില്ലങ്കേരി മുടക്കോഴി റിജിന്‍ രാജ് (23), തില്ലങ്കേരി ആലയാട് പി.പി. അന്‍വര്‍ സാദത്ത് (24), മീത്തലെ പാലയോട് കെ. അഖില്‍ (24), തെരൂര്‍ പാലയോട് ടി.കെ. അഷ്‌കര്‍ (25), മുഴക്കുന്ന് സ്വദേശി കെ.വി. ജിതിന്‍ (26), തെരൂര്‍ പാലയോട് സ്വദേശി കെ. സഞ്ജയ് (24), കെ. രജത് (22), കുമ്മാനം കെ.വി. സംഗീത് (26) അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.

error: Content is protected !!
%d bloggers like this: