അഫിലിയേഷൻ നിർബന്ധമാക്കും: മദ്രസകൾ നവീകരിക്കാൻ കേന്ദ്രസർക്കാർ,

ന്യൂഡൽഹി: രാജ്യത്തെ മദ്രസകൾ നവീകരിക്കാൻ കേന്ദ്രസർക്കാർ. നടപടി വിദ്യാഭ്യാസ നിലവാരം ഉയർത്താനെന്ന്

കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇതിനായി മദ്രസാ വിദ്യാഭ്യാസ പദ്ധതി(എസ്.പിക്യൂ.ഇ.എം) നടപ്പാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.

എല്ലാ മദ്രസകൾക്കും അഫിലിയേഷൻ നിർബന്ധമാക്കും. മദ്രസ ബോർഡുകളിലോ സംസ്ഥാന ബോർഡുകളിലോ അഫിലിയേഷൻ വേണം. കേന്ദ്രസർക്കാരിന്‍റെ നീക്കം മദ്രസകളുടെ സ്വതന്ത്രപ്രവർത്തനം അവസാനിപ്പിക്കാനാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.

അഫിലിയേഷൻ നിർബന്ധമാക്കി മദ്രസകളെ നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

സംസ്ഥാന സർക്കാരുകൾ നൽകുന്ന റിപ്പോർട്ടുകൾക്ക് അനുസരിച്ച് ആയിരിക്കും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഭാവി നടപടികൾ സ്വീകരിക്കുക. മദ്രസകളെ ജി പി എസ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനും നീക്കമുണ്ട്. കഴിഞ്ഞ വർഷം തന്നെ ഇതുസംബന്ധിച്ച നിർദേശം സർക്കാർ നൽകിയിരുന്നു. എന്നാൽ ഒരു വിഭാഗം മദ്രസകൾ സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

മദ്രസകളിലെ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്താനാണ് ഇത്തരമൊരു നീക്കമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം പറയുന്നത്. ശാസ്ത്രം, കണക്ക്, ഭാഷ, സാമൂഹ്യപാഠം തുടങ്ങിയ വിഷയങ്ങളിൽ മികച്ച വിദ്യാഭ്യാസം നൽകാനും സർക്കാർ പദ്ധതി ലക്ഷ്യമിടുന്നു. മദ്രസ അധ്യാപകർക്ക് ഭേദപ്പെട്ട പ്രതിഫലം ലഭ്യമാക്കുമെന്നും എസ്.പിക്യൂ.ഇ.എം പറയുന്നു.

മദ്രസകളിൽ പഠിക്കുന്ന 5,8,10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ദേശീയ ഓപ്പൺ സ്കൂളിന് തുല്യമായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് സിലബസിൽ ഉൾപ്പടെ പരിഷ്ക്കാരം കൊണ്ടുവരാൻ നീക്കമുണ്ടായിരുന്നു.

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രചാരം നൽകാൻ പുതിയ സ്കൂളുകൾ ആരംഭിക്കാനും സർക്കാർ പുതിയ പദ്ധതി കൊണ്ടുവരുന്നുണ്ട്. സമഗ്ര ശിക്ഷാ അഭിയാന് കീഴിലായിരിക്കും ഇതുസംബന്ധിച്ച പദ്ധതി നടപ്പാക്കുന്നത്

error: Content is protected !!
%d bloggers like this: