മുളമൂട്ടില് ഫിനാന്സിന്റെ എരുമേലി ബ്രാഞ്ചില്നിന്ന് ഒന്നരക്കോടി രൂപയുടെ പണയസ്വര്ണം തട്ടിയെടുത്ത കേസില് ഒരാൾ അറസ്റ്റിൽ

പണയം വെച്ച് ഒരുവര്ഷം കഴിഞ്ഞതും തിരിച്ചെടുക്കാത്ത പണയ ഉരുപ്പടികള് പുറത്ത് പണയം വച്ച് ലക്ഷങ്ങളുണ്ടാക്കി; മുളമൂട്ടില് ഫിനാന്സിന്റെ എരുമേലി ബ്രാഞ്ചിലെ ഒന്നരക്കോടി തട്ടിയെടുത്ത ഡിവൈഎഫ് ഐ

നേതാവിന്റെ ഭാര്യ ജെഷ്ന സലിം അറസ്റ്റില്

എരുമേലി: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുളമൂട്ടില് ഫിനാന്സിന്റെ എരുമേലി ബ്രാഞ്ചില്നിന്ന് ഒന്നരക്കോടി രൂപയുടെ പണയസ്വര്ണം തട്ടിയെടുത്ത കേസില് ജീവനക്കാരിയുള്പ്പെടെ രണ്ടുപേരെ എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. 90 ലക്ഷം രൂപയുടെ തട്ടിപ്പ് മുഖ്യപ്രതിയായ ജീവനക്കാരി സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. ഡിവൈഎഫ്ഐ മേഖല സെകട്ടറി അജിയുടെ ഭാര്യ ശ്രീനിപുരം സ്വദേശി അലങ്കാരത്ത് വീട്ടില് ജെഷ്ന സലിം (34), സഹായി വേങ്ങാശ്ശേരി വീട്ടില് അബു താഹിര് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

error: Content is protected !!
%d bloggers like this: