സിപിഎം-ബിജെപി സംഘര്ഷങ്ങള്ക്ക് അയവില്ല; പൊന്കുന്നത്ത് നിരോധനാജ്ഞ നീട്ടി

കോട്ടയം: പൊന്കുന്നം ചിറക്കടവില് സിപിഎം-ബിജെപി രാഷ്ട്രീയ സംഘര്ഷങ്ങളെ തുടര്ന്ന്

നിരോധനാജ്ഞ വീണ്ടും നീട്ടി. ഇത് മൂന്നാം തവണയാണ് ഇവിടെ നിരോധനാജ്ഞ നീട്ടുന്നത്.
കഴിഞ്ഞ ദിവസം നിരോധനാജ്ഞ നിലനില്ക്കെ വീണ്ടും സംഘര്ഷമുണ്ടായിരുന്നു. ഇതിനെ തുടര്ന്നാണ് ജില്ലാ ഭരണകൂടം നടപടികള് കൂടുതല് കര്ക്കശമാക്കിയത്. 14 ദിവസത്തേക്കാണ് ചിറക്കടവ് പഞ്ചായത്തില് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
മാത്രമല്ല, ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ മേഖലകളില് പോലീസ് 24 മണിക്കൂര് പട്രോളിംഗ് നടത്തുന്നുണ്ട്.
അതേസമയം, പൊന്കുന്നത്തും ചിറക്കടവിലും തെക്കേത്തുകവലയിലുമടക്കം സംഘര്ഷ സാധ്യതയുള്ള മേഖലകളില് പോലീസ് കാര്യമായ സുരക്ഷയൊരുക്കാത്തതാണ് വീണ്ടും സംഘര്ഷങ്ങള്ക്ക് വഴിവെക്കുന്നതെന്ന് ആരോപണമുയര്ന്നിരുന്നു.

%d bloggers like this: