ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

പയ്യന്നൂർ.പിണറായി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി. പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രകടനവും പ്രതിഷേധധർണ്ണയും നടത്തി. പ്രകടനത്തിന് മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുരളീകൃഷ്ണൻ മുതിയലം , രവീന്ദ്രൻ ചിറ്റടി, വൈസ് പ്രസിഡണ്ട് മാരായ സുരേഷ് കേളോത്ത്, മണിയറ രാഘവൻ , പുത്തലത്ത് കുമാരൻ ,
യുവമോർച്ച മണ്ഡലം പ്രസിഡണ്ട് യോഗിത് പങ്ങടം, കരിവെള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് ധനേഷ് കണിയാംകുന്ന്
രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകാന്ത് മൊട്ടക്കുന്ന്, പുഞ്ചക്കാട് ഏരിയ പ്രസിഡണ്ട് അനിൽ പുഞ്ചക്കാട് എന്നിവർ നേതൃത്വം നൽകി. ധർണ്ണാ സമരം ബിജെപിപയ്യന്നൂർ മണ്ഡലം പ്രസിഡണ്ട് പനക്കീൽ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാനസമിതി അംഗങ്ങളായ സി.നാരായണൻ , അഡ്വ.കെ.കെ.ശ്രീധരൻ, സംസ്ഥാനകൗൺസിൽ അംഗം കെ പ്രകാശൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.പി രവീന്ദ്രൻ ,മോഹനൻകുഞ്ഞിമംഗലം, എസ്.സി.മോർച്ച ജില്ലാ വൈ.പ്രസിഡണ്ട് മധു കവ്വായി എന്നിവർ സംസാരിക്കുകയും ചെയ്തു.