പോത്തിൻ്റെ കുത്തേറ്റ് വയോധികക്ക് ഗുരുതര പരിക്ക്

പയ്യന്നൂര്‍:പോത്തിന്റെ കുത്തേറ്റ് വയോധികക്ക് ഗുരുതര പരിക്ക്.രാമന്തളി ചൂളക്കടവിലെ ചെറുക്കിണിയന്‍ ദേവകി(73) യെയാണ് പോത്തുകുത്തിയത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപം തൊട്ടടുത്ത പറമ്പില്‍ സമീപവാസി മേയാനായി കെട്ടിയിട്ടിരുന്ന പോത്താണ് വയോധികയെ ആക്രമിച്ചത്.പോത്തിനെ കെട്ടിയതറിയാതെ പറമ്പിലേക്കിറങ്ങിയപ്പോള്‍ ഓടിവന്ന പോത്ത് ഇവരെ ആക്രമിക്കുകയായിരുന്നു.പോത്ത് കുത്തിയതിനെ തുടര്‍ന്ന് ദേവകിയുടെ കാലില്‍ വലിയ മുറിവുണ്ട്. കൊമ്പില്‍നിന്നും കുടഞ്ഞെറിഞ്ഞപ്പോള്‍ താഴേക്ക് തെറിച്ച് വീണ ഇവരുടെ കൈയുടെ എല്ലും തകർന്ന നിലയിലാണ്.നിലവിളി കേട്ട് ഓടി കൂടിയ അയൽവാസികളാണ് സാരമായി പരിക്കേറ്റവയോധികയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയക്ക് വിധേയമാക്കിയ വയോധിക ആ ശുപത്രിയിൽ ചികിത്സയിലാണ്.