നവീകരിച്ച അന്നൂർമുണ്ടയാട്ട് കുളം ഉദ്ഘാടനം 28ന്

പയ്യന്നൂർ.അന്നൂർ ശാന്തിഗ്രാമത്തിൽ ഒരുകാലഘട്ടത്തിൽ കൃഷി ആവശ്യത്തിനും കുളിക്കാനുമായി ഉപയോഗിച്ചിരുന്ന കുളം കാലക്രമേണ ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലേക്ക് പോവുകയായിരുന്നു പ്രദേശത്തെ യുവാക്കളുടെ മനസ്സിൽ വന്ന ഒരു ആശയം ആയിരുന്നു കുളം നവീകരിക്കുക എന്നത് വാർഡ് കൗൺസിലർ ഏ. രൂപേഷിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി ഉണ്ടാക്കുകയും ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു
മുൻ കൗൺസിലർ എ ജഗദീശൻ കൺവീനറും കെ പി ഭാസ്കരൻ ട്രഷറുമായി കമ്മിറ്റിയാണ് പ്രധാന സംഘാടകരായി വി കെ സോമശേഖരൻ. കെ കെ സുരേഷ്. കെ അനിത. സി ദീപേഷ്. പി ശശി. പി ഷൈജു സുജിത്ത്.സൗദാമിനി. സൗമ്യ. എന്നിവർ നേതൃത്വം നൽകുന്നു. ഏകദേശം നാല് ലക്ഷത്തോളം രൂപ ചെലവഴിച്ച് ഏറ്റവും ഭംഗിയുള്ള കുളമാണ് നിർമിച്ചിരിക്കുന്നത് 28ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം നിർവഹിക്കും .വാർഡ് കൗൺസിൽ എ രൂപേഷ് അധ്യക്ഷത വഹിക്കും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും