പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

ചീമേനി: സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻപോക്സോ കേസിൽ പിടിയിൽ. തിരുവനന്തപുരം വെഞ്ഞാറംമൂട് സ്വദേശി മധുസൂദനനെ (60)യാണ് പോക്സോ നിയമപ്രകാരം എസ്.ഐ.കെ.അജിത അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.