റോഡ് വികസനം: പരാതിക്കാർക്കെതിരെസൈബർ ആക്രമണത്തിന് പിന്നാലെ കടയുടെ പൂട്ടുകൾ പശ കലർത്തി പൂട്ടിച്ചു.

പയ്യന്നൂർ: പെരുമ്പ- മാതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ കേസിന് പോയവരുടെ കടകൾ തുറക്കാനാകാത്ത വിധം പൂട്ടിന് പശഒഴിച്ച് നശിപ്പിച്ചു.കോറോം മുതിയലത്തെ എം.ജയപാലൻ്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയായ ആകാശ് സ്റ്റോറിൻ്റെ നാല് പൂട്ടുകൾക്കും മാരകമായ പശഒഴിച്ച് കട തുറക്കാൻ പറ്റാത്ത വിധത്തിൽ നശിപ്പിച്ചു.സമീപത്തെ സി വി ദാമോദരൻ്റെ പല ചരക്ക് കടയുടെ രണ്ടു പൂട്ടുകളും മാരകമായ പശകലർത്തി തുറക്കാൻ പറ്റാത്ത വിധം നശിപ്പിച്ച നിലയിലാണ്. ഇന്ന് രാവിലെ 7 മണിയോടെ കട തുറക്കാൻ എത്തിയപ്പോഴാണ് തുറക്കാൻ പറ്റാത്ത വിധം പശപുരണ്ടത് കണ്ടത്.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.എസ്.ഐ.എം.വി.ഷീജുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളിൽ ചിലർ നഷ്ടപരിഹാരമാവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ കോടതിയിൽ കേസും കൊടുത്തിരുന്നു. കോടതി ഇഞ്ചക്ഷൻ നില നിൽക്കെ സ്ഥലം ചിലർ കൈയ്യേറിയതിന് പിന്നാലെ കുറച്ചു ദിവസങ്ങളായി കേസിന് പോയവർക്കെതിരെ സോഷ്യൽ മീഡിയ വഴി സൈബർ ആക്രമണം തുടരുകയായിരുന്നു.ഇതിനിടെയാണ് ഇന്നലെ രാത്രി വ്യാപാര സ്ഥാപനത്തിന നേരെയുണ്ടായ അക്രമം. മറ്റൊരു പരാതിയിൽ സ്ഥല ഉടമയായ മാതാവ്കേസ് കൊടുത്ത വിരോധത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ നിരന്തരം സോഷ്യൽ മീഡിയയിലൂടെ ഫ്ലക്സ് വെച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞാഴ്ച എക്സൈസ് ഉദ്യോഗസ്ഥൻ പയ്യന്നൂർ പോലീസിൽ പരാതി നൽകിയ സംഭവവുമുണ്ടായിരുന്നു. പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് അനുരഞ്ജന ചർച്ച നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും സൈബർ ആക്രമണം തുടരുകയാണെന്ന് ഉദ്യോഗസ്ഥനും പറയുന്നു.റോഡ് വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നം വീണ്ടും പ്രദേശത്ത് സംഘർഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: