എയർ ബോണിന് ദേശീയ സർവ്വകലാശാലയുടെ അംഗീകാരം

പയ്യന്നൂർ.ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയുടെ അംഗീകാരവുമായി വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന
എയർ ബോൺ കോളേജ് ഓഫ് ഏവിയേഷൻ ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസ്. “യു.ജി.സി. നാക് എ” അംഗീകാരമുള്ള ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയുടെ പാരാമെഡിക്കൽ കോഴ്സ് നടത്തുവാനുള്ള അംഗീകാരം എയർ ബോൺ നേടി. ഡൽഹിയിൽ വെച്ചു നടന്ന ചടങ്ങിൽ കോർഡിനേറ്റർ പ്രശാന്തൻ അംഗീകാരം ഏറ്റുവാങ്ങി.