ഓട്ടത്തിനിടെ ജീപ്പിനു തീപിടിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപ്പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ജീപ്പ് ഓടിച്ചിരുന്ന നിസാമുദ്ദിനും യാത്രക്കാരനായ അബ്ദുൾ സലാമും വാഹനം നിറുത്തി പുറത്തേക്ക് ഓടുകയായിരുന്നു . മില്ലിനു സമീപം എത്തിയപ്പോൾ പെട്ടെന്ന് വാഹനത്തിൽ നിന്നും ശക്തമായ പുക ഉയരുകയായിരുന്നു.ഇരുവരും പുറത്ത് ഇറങ്ങിയതിന് പിന്നാലെ തീ ആളി കത്തി. ഫയർ സ്റ്റേഷന്‍ ഓഫീസർ പി.വി.പവിത്രന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സേനയെത്തിയാണ് തീയണച്ചത്. സേനാംഗങ്ങളായ പി. രാധാകൃഷ്ണൻ , ഒ.ജി.പ്രഭാകരൻ, ഇ.ടി.മുകേഷ്, എച്ച്.ഉമേശൻ , ജി.ഷിബിൻ, പി.ആർ.അനന്തു, വരുൺരാജ്, അതുൽ മോഹൻ ,ശരത്ത് ലാൽ , അനീഷ്, ഹോംഗാർഡ് നാരായണൻ , സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.