മലയാളികൾ കാലത്തിൻ്റെ വെല്ലുവിളികൾ നേരിടണം: വി.കെ.മധു

പയ്യന്നൂർ.വിജ്ഞാന സമൂഹമെന്ന വിശേഷണത്തിനർഹരായ മലയാളികൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികൾ നേരിടാൻ സന്നദ്ധരാകണമെന്നും കേരളത്തിൻ്റെ പാരമ്പര്യത്തെ അപമാനിക്കുന്ന വ്യാജ നിർമ്മിതികളെ തുറന്നു കാട്ടണമെന്നും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു അഭിപ്രായപ്പെട്ടു.ഗ്രന്ഥാലയങ്ങൾക്ക് പ്രബുദ്ധ കേരളത്തിൻ്റെ പതാകാ വാഹകരാകാൻ സാധിക്കും. വിദ്വേഷത്തിൻ്റെ അന്തരീക്ഷം പടരാൻ അനുവദിക്കരുത്.സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സാരഥിയും അധ്യാപക അവാർഡു ജേതാവുമായിരുന്ന സി.കെ.ശേഖരൻ മാസ്റ്ററുടെ സ്മരണക്കായി നൽകുന്ന ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പുരസ്കാരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു പയ്യന്നൂർ തെരു കസ്തൂർബാ ഗ്രന്ഥാലയം മുൻ പ്രസിഡണ്ട് ടി.ടി.വി.രാഘവൻ മാസ്റ്റർക്ക് സമ്മാനിച്ചു. പത്തായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ചേർന്നതാണ് പുരസ്കാരം.ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ അധ്യക്ഷനായി. ഗ്രന്ഥാലയം സെക്രട്ടറിയായിരുന്ന സി.നാരായണൻ്റെ സ്മരണക്കായുള്ള അവാർഡ് സംവിധായകൻ പി.ബാലചന്ദ്ര ന് സമ്മാനിച്ചു. മുൻ എം.എൽ.എ കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ ഭാഷണം നടത്തി . താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ശിവകുമാർ, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം.ദാമോദരൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ടി. ടി.വി.രാഘവൻ മാസ്റ്റർ, പി.ബാലചന്ദ്രൻ എന്നിവർ മറുപടി പ്രസംഗം നടത്തി. സി.കെ.ഹരീന്ദ്രൻ സ്വാഗതവും കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: