പുതിയതെരുവിലെ എന്‍.ജി റൈസ്മില്‍, എന്‍.ജി ടൈല്‍സ് ഉടമ അന്തരിച്ചു

പുതിയതെരു: പുതിയതെരു കാട്ടാമ്പള്ളി റോഡില്‍ എന്‍ ജി റൈസ്മില്‍, എന്‍.ജി. ടൈല്‍സ് ഉടമ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപം ത്രയംബകത്തില്‍ പി പി സിജുഗോപിനാഥ് (46) മരണപ്പെട്ടു. പുതിയതെരു ഓണപ്പറമ്പിലെ നമ്പ്രോന്‍ ഗോപിനാഥിന്റെയും നിര്‍മലയുടെയും മകനാണ്. ഭാര്യ: അഡ്വ. ഷീജ(കണ്ണൂര്‍ കോടതി). മക്കള്‍: ആര്യന്‍, ദര്‍ശന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍). സംസ്‌കാരം വ്യാഴാഴ്ച പകല്‍ 12ന് പയ്യാമ്പലത്ത് നടക്കും.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖം കൂടിയതിനാല്‍ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ബുധനാഴ്ചയോടെ മരണപ്പെടുകയായിരുന്നു. സിജുഗോപിനാഥിന്റെ നിര്യാണത്തില്‍ കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പുതിയതെരു യൂനിറ്റ് അനുശോചിച്ചു.

ശ്രീ. സിജു ഗോപിനാഥിന്റെ വിയോഗത്തിൽ അനുശോചനസൂചകമായി നാളെ (27.05.2021, വ്യാഴം) ഉച്ചക്ക് 2മണിവരെ പുതിയതെരു മുട്ട കട മുതൽ ആശാരി കമ്പനി പെട്രോൾ പമ്പ് വരെ കടകൾ അടച്ചു ഹർത്താൽ ആചരിക്കണമെന്ന്, വ്യാപാരി സംഘടനകൾ സംയുക്‌തമായി തീരുമാനിച്ചു,,,,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: